August 20, 2026

സർവജനയിൽ കായിക മാമാങ്കത്തിന് തുടക്കം കുറിച്ചു; സ്പോർട്സ് കിറ്റ് അൺബോക്സ് ചെയ്തു

0
IMG_20250613_210714
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി വാങ്ങിയ കായിക ഉപകരണങ്ങളുടെ അൺബോക്സിംഗ് നിർവഹിച്ചുകൊണ്ട് സ്കൂളിലെ കായിക മാമാങ്കത്തിന് തുടക്കമായി. ദേശീയ നീന്തൽ കോച്ചും സർവജന ഹെഡ്മിസ്ട്രസുമായ ബിജി വർഗീസ് അൺബോക്സിംഗ് ചടങ്ങ് നിർവഹിച്ചു. സംസ്ഥാന കായികതാരം മാസ്റ്റർ ജ്യോതിഷ് വി കായിക ഉപകരണങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീജൻ ടി.കെ, എസ്.എം.സി ചെയർമാൻ സുഭാഷ് ബാബു സി, പ്രിൻസിപ്പൽ പി.എ അബ്ദുൾ നാസർ, അധ്യാപകരായ ബിനു സി, സുനിൽകുമാർ വി.കെ, അനിൽ കുമാർ എൻ, അനിത പി.സി, സുനിത ഇല്ലത്ത്, നിധില എം എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ഷൂട്ട് ഔട്ട് മത്സരത്തിൽ മാസ്റ്റർ ഹരിനന്ദൻ സി ആർ , അഭിനാൽ , കുമാരി നിരുപമ, ദേവിക ജി, എറിക്കാ മാത്യൂസ് എന്നിവർ വിജയികളായി. വിജയികൾക്കും പങ്കെടുത്ത എല്ലാവർക്കും സർവജന ഹാപ്പിനസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മാമ്പഴം സമ്മാനമായി നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *