ജനമൈത്രി പോലീസ് വയോജന പീഡന വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
കോട്ടത്തറ: വയനാട് ജില്ല ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ആനേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ലോക വയോജന പീഡന വിരുദ്ധ ബോധവല്‍ക്കരണ ദിനാചരണം സംഘടിപ്പിച്ചു.കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റിനീഷ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി പോലീസ് ജില്ല അസി. നോഡല്‍ ഓഫീസര്‍ കെ.എം ശശിധരന്റെ അധ്യക്ഷനായി. ചടങ്ങില്‍ വയോജന സംഘടന ഭാരവാഹികളായ കെ യു ഭാസ്‌ക്കരന്‍, എം ശശിധരന്‍ എന്നിവര്‍ ആശംകളര്‍പ്പിച്ച് സംസാരിക്കുകയും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് അസി. നോഡല്‍ ഓഫീസര്‍ കെ മോഹന്‍ ദാസ് വയോജന നിയമത്തെക്കുറിച്ച് ക്ലാസെടുത്തു.
പരിപാടിയില്‍ നാടന്‍ പാട്ട് കലാകാരനായ സിവില്‍ പോലീസ് ഓഫീസര്‍ ഗ വിനോദ് നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കുകയും ശ്രീമതി ദീപ ഠ ഗ സ്വാഗതം ആശംസിക്കുകയും ശ്രീജിത് ഗ ട നന്ദി അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു.





Leave a Reply