August 19, 2026

ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തണം: അഡ്വ. പി കുഞ്ഞായിഷ

0
site-psd-21
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വനിത കമ്മീഷന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതി ജില്ലയില്‍ ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.എല്ലാ വിഭാഗം സ്ത്രീകളിലേക്കും കടന്നുചെല്ലാനും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ നിയമപരമായ പരിഹാരം ഉണ്ടാക്കുകയുമാണ് ജാഗ്രത സമിതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളും കക്ഷികളായുള്ള പരാതികള്‍ സ്വീകരിക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്യും.

അദാലത്തില്‍ 18 പരാതികള്‍ ലഭിച്ചു. രണ്ട് പരാതികള്‍ തീര്‍പ്പാക്കി. ഒന്നില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. മറ്റൊന്നില്‍ നടപടി സ്വീകരിക്കാന്‍ താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കൈമാറി.
ഗാര്‍ഹിക പീഡനം, സ്ഥലം രജിസ്റ്റര്‍ ചെയ്തിട്ട് നല്‍കിയിട്ടും പണം നല്‍കാതെ കബളിപ്പിക്കല്‍, കടം നല്‍കിയ പണം തിരികെ നല്‍കാതിരിക്കല്‍ തുടങ്ങിയ പരാതികളാണ് അദാലത്തില്‍ ലഭിച്ചത്.

കൗണ്‍സിലര്‍മാരായ ബിഷ ദേവസ്സ്യ, കെ ആര്‍ ശ്വേത, ഫൗസിയ തുടങ്ങിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *