സി പി എം പാര്‍ട്ടി വിട്ട് ബ്രാഞ്ച് ഭാരവാഹികളടക്കം കോണ്‍ഗ്രസിലേക്ക്
മുള്ളന്‍കൊല്ലി :സി പി എം പാര്‍ട്ടിയുടെ ദുര്‍ഭരണത്തിനെതിരെ മനം മടുത്ത് സി പി എം പാര്‍ട്ടി വിട്ട ബ്രാഞ്ച് ഭാരവാഹികളടക്കം എട്ട് പേരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. പി.പി.തോമസ്, ഓമന തോമസ്, സിജി പാറോളിയില്‍ , രവീന്ദ്രന്‍ കുളത്തൂര്‍, സാലി രാജു , ലിന്‍ജു രാജു , കുഞ്ഞുമോന്‍ നീറം പ്ലാക്കല്‍, കൊച്ചുറാണി എന്നിവരാണ് സിപിഎം പാര്‍ട്ടി വിട്ടത്. പുതിയ അംഗങ്ങളെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പില്‍ പാര്‍ട്ടിയിലേക്ക് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. എല്ലാവര്‍ക്കും പാര്‍ട്ടി മെംബര്‍ഷിപ്പും നല്‍കി.
ഐ എന്‍ ടി യു സി മണ്ഡലം പ്രസിഡന്റ് മനോജ് ഉതുപ്പാന്‍ അദ്ധ്യക്ഷനായി.കെ കെ എന്‍ ടി യു സി ജില്ലാ വൈ.പ്രസിഡന്റ് ജോസ് പുത്തന്‍പുര, മണ്ഡലം, വാര്‍ഡ് ഭാരവാഹികളായ നഞ്ചു , ജോയി യു പി , തമ്പി , ജോണ്‍ പോത്തുംമൂട്ടില്‍, തങ്കച്ചന്‍ കാനാട്ട്മല, തോമസ് പി.പി., ത്രേസ്യാമ്മ പുന്നൂസ് എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply