പൊതുസ്ഥലങ്ങളില്‍ ശുചിമുറി സൗകര്യം ഒരുക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വം : മനുഷ്യാവകാശ കമ്മീഷന്‍
കല്‍പ്പറ്റ : പൊതുസ്ഥലങ്ങളില്‍ മതിയായ ശുചിമുറി സൗകര്യം ഒരുക്കുക എന്നത് തദ്ദേശസ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍.കല്‍പ്പറ്റ നഗരത്തില്‍ രാത്രികാലങ്ങളിലെത്തുന്ന ഹ്രസ്വദൂര-ദീര്‍ഘദൂര വാഹനങ്ങള്‍ നിര്‍ത്തുന്ന സ്ഥലത്ത് ശുചിമുറി നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായില്ലെങ്കില്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികള്‍ മൂന്നുമാസത്തിനകം കല്‍പ്പറ്റ നഗരസഭാ സെക്രട്ടറി സമര്‍പ്പിക്കണം.
അനന്തവീര തീയേറ്ററിന് സമീപം നഗരസഭയുടെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിമുറി നിര്‍മ്മിക്കാന്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന് കല്‍പ്പറ്റ മുന്‍സിപ്പല്‍ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കല്‍പ്പറ്റ മുണ്ടേരി സ്വദേശി കെ. സുബ്രഹ്‌മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.





Leave a Reply