ഖലീഫ എഫ്.സി ജേതാക്കള്‍
ഖലീഫ എഫ്.സി ജേതാക്കള്‍
രണ്ടേനാല്‍: രണ്ടേനാല്‍ പ്ലേ ഫിറ്റ് ടര്‍ഫില്‍ എടവക മോര്‍ണിംഗ് പ്ലേയര്‍സ് പ്രീമിയര്‍ ലീഗ സീസണ്‍ വണ്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഖലീഫ എഫ് സി ജേതാക്കളായി. മോര്‍ണിംഗ് സ്റ്റാര്‍ എഫ്.സിയാണ് റണ്ണേഴ്സ് അപ്പ്.ടുര്‍ണ്ണമെന്റ് എടവക പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് അയാത്ത് ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്ക് എംപിഎല്‍ രക്ഷാധികാരി അസീസ് കുരുടന്‍ ട്രോഫികള്‍ വിതരണം ചെയ്തു. സക്കരിയ, ലത്തീഫ് പൊയിലന്‍, ഷഫീര്‍ മണ്ണാര്‍ എന്നിവര്‍ സംസാരിച്ചു. ബെസ്റ്റ് പ്ലെയറായി ജസലിനേയും ടോപ് സ്‌കോററായി ആസിഫ് സഹീറിനെയും തിരഞ്ഞെടുത്തു.
അസീസ് കുരുടന്‍, സക്കരിയ ഷഫീര്‍മണ്ണാര്‍ എന്നിവര്‍ സംസാരിച്ചു





Leave a Reply