May 30, 2026

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചരിത്രപരമായ ‘അവേക് ബ്രെയിൻ സർജറി’ വിജയകരമായി പൂർത്തിയാക്കി

0
IMG_20250617_203507
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: വയനാട് ജില്ലയുടെ വൈദ്യശാസ്ത്ര ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ന്യൂറോ സർജറി വിഭാഗം ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ (Awake Brain Surgery) വിജയകരമായി പൂർത്തിയാക്കി. 63 വയസ്സുള്ള മാനന്തവാടി തലപ്പുഴ സ്വദേശിയാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ മുഴ വിജയകരമായി നീക്കം ചെയ്തതിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, പ്രത്യേക സാഹചര്യങ്ങളിൽ തലച്ചോറിലെ ഏറ്റവും സുരക്ഷിതമായ ശസ്ത്രക്രിയാ രീതികളിലൊന്നാണിത്. തലച്ചോറിന്റെ സംസാരം, ചലനം, കാഴ്ച, ഓർമ്മശക്തി തുടങ്ങിയ നിർണ്ണായക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഭാഗങ്ങളിൽ ട്യൂമറുകൾ വരുമ്പോൾ, സാധാരണ ശസ്ത്രക്രിയയിൽ തലച്ചോറിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യങ്ങളിലാണ് ‘അവേക് ബ്രെയിൻ സർജറി’ ഒരു നിർണ്ണായക തിരഞ്ഞെടുപ്പായി മാറുന്നത്.

ഈ ശസ്ത്രക്രിയയിൽ, രോഗി ബോധാവസ്ഥയിലായിരിക്കുന്നതിനാൽ, സർജന് രോഗിയുമായി നിരന്തരം സംവദിക്കാൻ സാധിക്കും. സംസാരത്തിലൂടെയോ, കൈകാലുകൾ ചലിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടോ, ചിത്രങ്ങൾ കാണിച്ചുകൊണ്ടോ തലച്ചോറിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ തിരിച്ചറിയാനും അവയ്ക്ക് കേടുപാടുകൾ സംഭവിക്കാതെ ട്യൂമർ നീക്കം ചെയ്യാനും ഇത് സർജനെ സഹായിക്കുന്നു. തലച്ചോറിലെ ട്യൂമറുകൾ പ്രധാനപ്പെട്ട ഭാഗങ്ങളോട് ചേർന്ന് നിൽക്കുമ്പോഴും, അപസ്മാരം (epilepsy) ചികിത്സിക്കുന്നതിനും ചിലപ്പോൾ ഈ രീതി ഉപയോഗിക്കാറുണ്ട്.

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. നവീൻ ഹരിദാസ് (മിനിമലി ഇൻവേസീവ് സ്പൈൻ സ്പെഷ്യലിസ്റ്റ്), ഡോ. ശ്രീരാജ് കെ, അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ അരവിന്ദ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. മെൽവിൻ സിറിയക് എന്നിവരാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

തലയ്ക്കും നട്ടെല്ലിനും ഏൽക്കുന്ന എല്ലാതരം പരിക്കുകൾക്കും തലച്ചോറിലുണ്ടാകുന്ന മുഴകൾക്കുമുള്ള വിദഗ്ദ്ധ ചികിത്സ നൽകാൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗത്തിന് സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

പത്രസമ്മേളനത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റുമാരായ ഡോ. ശ്രീരാജ് കെ, ഡോ. നവീൻ ഹരിദാസ് വി, അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറും അഡീഷണൽ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. അരുൺ അരവിന്ദ്, അനസ്തേഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മെൽവിൻ സിറിയക്, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *