ചങ്ങാത്തം 2കെ25 വായനാ ദിനാഘോഷം നടത്തി
തരിയോട് : സെന്റ് മേരീസ് യു.പി സ്‌കൂളില്‍ ചങ്ങാത്തം 2കെ25 എന്ന പേരില്‍ വായനാ ദിനാഘോഷം നടത്തി. ഭാവചിത്ര ലൈബ്രറി പ്രസിഡന്റും, റിട്ട പ്രധാനാധ്യാപകനുമായ ജോര്‍ജ്ജ് എം ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്‌കൂള്‍ മാനേജര്‍ റവ.ഫാ തോമസ്സ് പ്ലാശനാല്‍ അധ്യക്ഷതനായി.
കുട്ടികള്‍ക്ക് വായനാ ദിന സന്ദേശം നല്‍കി. കുട്ടികളുടെ അക്ഷരമുറ്റം പതിപ്പ് പ്രകാശനം ഷിനോജ് മാത്യു നിര്‍വ്വഹിച്ചു.
പ്രധാനാധ്യാപകന്‍ സജി ജോണ്‍ സ്വാഗതം ആശംസിച്ചു.പി .ടി.എ പ്രസിഡന്റ് പയസ്സ് മാത്യു , എംപിടിഎ പ്രസിഡന്റ് ഷബാന അബ്ബാസ്, കുമാരി അലോണ അഭിലാഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുമാരി ദിയ ലക്ഷ്മി കവിതാലാപനം നടത്തി മിമിക്രി. മാസ്റ്റര്‍ ജൂഡ് അവതരിപ്പിച്ചു. ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ കവിതാവിഷ്‌കാരം നടത്തി.അജീഷ് സേവ്യര്‍ നന്ദി അര്‍പ്പിച്ചു





Leave a Reply