June 18, 2026

വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 15ന് മെഗാ ഇവന്റോടെ സമാപിക്കും

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ഡി ടി പി സി യുടെ സഹകരണത്തോടെ വിജയകരമായി നടത്തിവരുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 15ന് മെഗാ ഇവന്റോടെ സമാപിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് നറുക്കെടുപ്പ് നടത്തി പ്രഖ്യാപിച്ച സമ്മാനങ്ങള്‍ വിതരണം ചെയ്യും .വയനാടന്‍ ടൂറിസം രംഗത്ത് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഓണം സീസണ്‍ ഉള്‍പ്പെടുത്തിയാണ് വയനാട് ഫെസ്റ്റ് സമാപിക്കുന്നത്.

നൂറില്‍ പരം ചെറുതും വലുതുമായ ഇവന്റുകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി നടത്താന്‍ സാധിച്ചിട്ടുണ്ട്. കല്‍പ്പറ്റയില്‍ 45 ദിവസമായി നടത്തിയ അക്വാ ടണല്‍ എക്‌സ്‌പോ വയനാട്ടില്‍ പുതുമ ഉള്ളതായിരുന്നു മുത്തങ്ങയില്‍ നടത്തിയ ഫാഷന്‍ ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടു പനമരത്ത് നടത്തിയ ഷഹബാസ് ഗസല്‍ മ്യൂസിക്കല്‍ നൈറ്റ് ശ്രദ്ധേയമായി മാസംതോറും നറുക്കെടുപ്പ് നടത്തി ഒരു ബുള്ളറ്റും രണ്ട് സ്‌കൂട്ടിയും കൊടുത്തു വരുന്നുണ്ട് ആഴ്ച തോറും നറുക്കെടുപ്പ് നടത്തി 50 പേര്‍ക്ക് ആയിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ കൊടുത്തു വരുന്നു . വയനാട് ഫെസ്റ്റ് തീരുന്ന മുറക്ക് 6 കാറുകളും 8 ബുള്ളറ്റുകളും 40 സ്‌കൂട്ടികളും നൂറുക്കണക്കിന് മറ്റ് വിവിധ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും സമ്മാനങ്ങളില്‍ പെടും
മാസംതോറും നറുക്കെടുത്ത് സമ്മാനമായി കൊടുത്തു കൊണ്ടിരിക്കുന്ന ബുള്ളറ്റും സ്‌കൂട്ടിയും ഉള്‍പ്പെടെയാണിത് ഓണക്കാലത്ത് വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ സ്ഥാപനങ്ങളിലൂടെ വിവിധ തരത്തിലുള്ള വിലക്കിഴിവുകളും ലഭിക്കും സെപ്റ്റമ്പര്‍ 15 വരെ മാസ നറുക്കെടുപ്പും ആഴ്ച നറുക്കെടുപ്പും നടത്തും
എല്ലാ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ കൂപ്പണുകള്‍ ചോദിച്ചു വാങ്ങണമെന്ന് ജില്ലാ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു .ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി ജോയ് ജില്ലാ ജനറല്‍ സെക്രട്ടറി കെ ഉസ്മാന്‍ ജില്ലാ ട്രഷറര്‍ നൗഷാദ് കരിമ്പനക്കല്‍ ജില്ലാ ഭാരവാഹികളായ ഇ ഹൈദ്രു,പി വി അജിത്ത് താരിഖ് കടവന്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news