May 26, 2026

വായന ഒരു മനുഷ്യനെ സംസ്‌കാരമുള്ളവനും, സാമൂഹ്യബോധമുള്ളവനുമാക്കി മാറ്റും- ജോയ് മാത്യു

0
IMG_20250619_192840
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: നിയോജകമണ്ഡലത്തിലെ ഗ്രന്ഥശാലകളെ നവീകരിച്ച് വായനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ലഹരിക്കെതിരെ വായനാലഹരി എന്ന ലക്ഷ്യത്തോടെ മുഴുവന്‍ ഗ്രന്ഥശാലകള്‍ക്കും പുസ്തകങ്ങള്‍ നല്‍കുന്ന അക്ഷര വാതില്‍ പദ്ധതി വഴി നിയോജകമണ്ഡലത്തിലെ ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേഷനുള്ള മുഴുവന്‍ ലൈബ്രറികള്‍ക്കും പുസ്തക വിതരണം നടത്തി.
ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ പിതാവായ പി.എന്‍ പണിക്കരുടെ ച്ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി തുടങ്ങിയ പരിപാടിയില്‍, വായന ഒരു മനുഷ്യനെ സംസ്‌കാരമുള്ളവനും സാമൂഹ്യബോധമുള്ളവനുമാക്കി മാറ്റും. ഒരു എഴുത്തുകാരനും കേരളത്തില്‍ ക്രിമിനലായി മാറിയിട്ടില്ല. എന്നാല്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും പലരും എഴുത്തിന്റെ മേഖലകളിലേക്ക് വന്നിട്ടുണ്ട്. വന്നതിന് ശേഷം അവര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറിയിട്ടുമുണ്ട്. അതാണ് ലോകത്തിന്റെ മുമ്പിലുള്ള ചിത്രം. അതുകൊണ്ട് ലഹരിക്കെതിരായിട്ടുള്ള ഈ വലിയ പോരാട്ടം നല്ലരീതിയില്‍ നടക്കണമെങ്കില്‍ വായനശാലകളുടെ അടിസ്ഥാന സൗകര്യ വികസനം കൃത്യതയോട് കൂടി പൂര്‍ത്തീകരിക്കണം. ആ അടിസ്ഥാന സൗകര്യവികസനം പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും അത് ഇന്നത്തെ കാലത്ത് ഏറ്റവും പ്രാധാന്യം ഉള്ളതാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത സാഹിത്യ-സാംസ്‌കാരിക ചലചിത്ര പ്രവര്‍ത്തകനായ ജോയ് മാത്യു പറഞ്ഞു.
വായന ലഹരിയില്‍ നിന്ന് മാത്രമല്ല, എല്ലാവിധ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും സമൂഹത്തെ തടയും എന്നും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും മാതൃകയാണ് എന്നും വരും തലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തുവാനുള്ള ഒരു ചവിട്ടുപടിയാവട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്നും, എന്ത് വായിക്കുന്നു എന്നല്ല വായിച്ചത് എത്രത്തോളം ജീവിതത്തില്‍ പകര്‍ത്തി എന്നതിനാണ് പ്രാധാന്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ അഡ്വ. ടി സിദ്ധിഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ സുധീര്‍, റസാഖ് കല്‍പ്പറ്റ, ടി ഹംസ, വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സുമേഷ്, നജീബ് പി എം, പി പി ആലി, സുരേഷ് ബാബു, ബിനു തോമസ്, പി കബീര്‍, കെ ആര്‍ ബിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *