August 19, 2026

വിദ്യാര്‍ത്ഥികള്‍ വായനശീലം വളര്‍ത്തിയെടുക്കണം: ജില്ലാ കളക്ടര്‍*

0
IMG_20250619_193054
By ന്യൂസ് വയനാട് ബ്യൂറോ

പാഠ്യേതര വിഷയങ്ങള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ പരന്ന വായനാശീലം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാക്ഷരത മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച വായനപക്ഷാചാരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

പുസ്തകങ്ങള്‍ വായിച്ച് അനുകൂല-പ്രതികൂല കുറിപ്പുകള്‍ എഴുതുന്നത് വിദ്യാര്‍ത്ഥികളിലെ വിമര്‍ശനാത്മക ചിന്തയും കാഴ്ചപ്പാടും വളര്‍ത്തിയെടുക്കാന്‍ സാധിക്കും. സാങ്കേതിക വിദ്യകള്‍ വിസ്‌ഫോടനം സൃഷ്ടിക്കുമ്പോളും വായന മരിക്കുന്നില്ലെന്നും മാറിവരുന്ന വായന ശീലങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും വായന ജീവിക്കുമെന്നും സാഹിത്യകാരി സി എസ് ചന്ദ്രിക വായനദിന സന്ദേശത്തിലൂടെ വ്യക്തമാക്കി. യുവതലമുറകളില്‍ ആഴത്തിലുള്ള വായന കുറയുന്നതിനാല്‍ വൈകാരിക ചിന്താശേഷിക്ക് മാറ്റമുണ്ടെന്നും അവര്‍ ചൂണ്ടികാട്ടി.

പി എന്‍ പണിക്കര്‍ സ്മരണാര്‍ത്ഥം ജൂലൈ ഏഴ് വരെ ജില്ലയിലെ ഗ്രന്ഥശാലകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി ബി സുരേഷ് അധ്യക്ഷനായ പരിപാടിയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സുധീര്‍, ഇൻഫർമേഷൻ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ കെ സുമ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എ ടി ഷണ്മുഖന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ പ്രതിനിധി അര്‍ജുന്‍ പി ജോര്‍ജ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍ കെ ജോര്‍ജ്, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി എന്‍ ഷാജി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ കെ ഷിവി, വിദ്യാര്‍ത്ഥി പ്രതിനിധി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *