August 21, 2026

വായന സദസ്സുകള്‍ക്ക് ജില്ലയില്‍ തുടക്കം

0
site-psd-5
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ദേശീയ വായനാമാസാചരണത്തിന്റെ ഭാഗമായി രാജ്യമൊട്ടാകെ നടത്തിവരുന്ന വായനാ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഒഴക്കോടി നാഷണല്‍ വായനശാലയില്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ പി വി ജോര്‍ജ് മുഖ്യ സന്ദേശം നല്‍കി. ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ നീണ്ടുനില്‍ക്കുന്ന ദേശീയ വായന മാസാചരണത്തില്‍ വിവിധങ്ങളായ പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയില്‍ സംഘടിപ്പിക്കും.

ഓണക്കോടി നാഷണല്‍ വായനശാല പ്രസിഡന്റ് കെഎം മത്തായി, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോഡിനേറ്റര്‍ അര്‍ജുന്‍ പി ജോര്‍ജ്, വായനശാല സെക്രട്ടറി രാജേഷ്, ഭാരവാഹികളായ സി പി ഗോപാലന്‍, ഷാന്റോ ലാല്‍, സുശീല തുടങ്ങിയവര്‍ സംസാരിച്ചു.
ദേശീയതലത്തില്‍ ഒരു ലക്ഷം വായനാ സദസ്സുകള്‍ സംഘടിപ്പിക്കാന്‍ ആണ് പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഇക്കൊല്ലം ലക്ഷ്യം വയ്ക്കുന്നതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ നീണ്ടുനില്‍ക്കുന്ന ദേശീയ വായന മാസാചരണത്തില്‍ വിവിധങ്ങളായ പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയില്‍ സംഘടിപ്പിക്കും ജൂലൈ 12ന് ജില്ലാ തലത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ക്വിസ് മത്സരവും സംഘടിപ്പിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *