May 9, 2026

കേരള കര്‍ഷകസംഘം സമ്മേളനം നടത്തി

0
site-psd-4
By ന്യൂസ് വയനാട് ബ്യൂറോ

കുറുവ: കേരള കര്‍ഷകസംഘം പയ്യമ്പള്ളി വില്ലേജ് സമ്മേളനം പി.സി.ഷാജി നഗറില്‍ നടന്നു. പയ്യമ്പള്ളി വില്ലേജിലെ കൃഷിഭൂമി ജലസേചന യോഗ്യമാക്കുന്നതിന് കബനി നദിയില്‍ ജലസേചന പദ്ധതികള്‍ക്ക് രൂപം നല്‍കി പയ്യമ്പള്ളി വില്ലേജിലെ കര്‍ഷകര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനം കര്‍ഷകസംഘം വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.പി. വി. സുരേന്ദ്രന്‍ അധ്യക്ഷനായി. സാബു പോള്‍ ,ഏരിയാ സെക്രട്ടറി സണ്ണി ജോര്‍ജ്.സിപിഐ എം പയ്യമ്പള്ളി ലോക്കല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *