കാര്‍ഷികമേഖലയെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് മോദി സര്‍ക്കാര്‍ അടിയറവെക്കുകയാണെന്ന് അഡ്വ. പി. സന്തോഷ് കുമാര്‍ എംപി
മാനന്തവാടി : ഇന്ത്യയിലെ കാര്‍ഷികമേഖലയെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് മോദി സര്‍ക്കാര്‍ അടിയറവെക്കുകയാണെന്ന് അഡ്വ. പി. സന്തോഷ് കുമാര്‍ എംപി പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തിനു മുന്നോടിയായ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വന്യമൃഗശല്യവും സെമിനാറില്‍ ചര്‍ച്ചയായി.ആലി തിരുവാള്‍ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, എ.വി. ജയന്‍, കെ.ജെ. ദേവസ്യ, എന്‍.ഒ. ദേവസി, കെ.എ. ജോസ്‌മോന്‍, വി.കെ. ശശിധരന്‍, നിഖില്‍ പത്മനാഭന്‍, ശോഭാരാജന്‍ എന്നിവര്‍ സംസാരിച്ചു.
‘വയനാടന്‍ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നശ്നങ്ങളും പരിഹാര നിര്‍ദേശങ്ങളും’ എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തിയത്.
രാജ്യത്തെ കൃഷിക്കാരുടെ നേതൃത്വത്തില്‍ നടന്ന സമരം അടിച്ചമര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതായി എംപി ആരോപിച്ചു. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍ക്കുന്നതിനു സര്‍ക്കാരുകള്‍ തയ്യറാകണം. കേന്ദ്ര സര്‍ക്കാരില്‍നിന്ന് കര്‍ഷകര്‍ക്ക് മിനിമം സപ്പോര്‍ട്ട് പോലും ലഭിക്കുന്നില്ല. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് യഥാര്‍ഥ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹാരിക്കുന്നതിന് കാലതാമാസം വരുത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കണമെന്നും എംപി പറഞ്ഞു.ജൂലായ് നാല്, അഞ്ച്, ആറ് തീയതികളില്‍ സുല്‍ത്താന്‍ബത്തേരി ചീരാലിലാണ് സിപിഐ ജില്ലാ സമ്മേളനം.





Leave a Reply