ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തി
പനമരം:ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പനമരം പോലീസും കുടുബശ്രീ മിഷനും ചേര്‍ന്ന് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാല ദിനാചരണം ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ രജനി ജെനീഷ് അധ്യക്ഷനായി.പനമരം സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് മോന്‍ മുഖ്യ പ്രഭാഷണം നടത്തി. പനമരം പ്രൊബോഷണല്‍ എസ്ഐ ജയപ്രകാശ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
എസ്ഐ.ടി ദാമോദരന്‍ ആശംസ നേര്‍ന്നു. ഓരോ വാര്‍ഡുകളിലെയും കുടുംബശ്രീ അംഗങ്ങള്‍, സിഡിഎസ്, എഡിഎസ്, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply