June 18, 2026

ദുരന്തബാധിതര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടി കാടത്തം – എസ്ഡിപിഐ

0
site-psd-7
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: കഴിഞ്ഞ ദിവസം ചൂരല്‍മലയില്‍ നടന്ന ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്ത 6 പേര്‍ക്കെതിരെ മേപ്പാടി പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത നടപടി കാടത്തമാണെന്നും കേസ് പിന്‍വലിക്കണമെന്നും എസ്ഡിപിഐ കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി.
ദുരിത ബാധിതര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാറിനെതിരെയും,മഴ ശക്തമായ് പെയ്തിട്ടും മുന്നറിയിപ്പ് നല്‍കാതിരുന്ന ജില്ലാ ഭരണകൂടത്തിനെതിരെയും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്.എന്നാല്‍ ദുരിത ബാധിതര്‍ക്ക് ലഭിക്കേണ്ട നീതി ലഭ്യമാക്കാതെ സര്‍ക്കാരിന്റെ പിടിപ്പ് കേട് മറച്ചു പിടിക്കാന്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ കേസ് എടുത്തത് ദുരിത ബാധിതരോടുള്ള വെല്ലുവിളിയാണ്.

ഇത് അംഗീകരിക്കാനാവില്ല. നിരുപാധികം കേസ് പിന്‍വലിക്കുകയും
,ദുരിത ബാധിതര്‍ക്കുമേല്‍ ദുരന്തം വിതക്കുന്ന പ്രവര്‍ത്തങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് അഷ്റഫ് ടി എം,ഓര്‍ഗനൈസിംഗ് സെക്രട്ടറി ജാഫര്‍ വി,ജോയിന്റ് സെക്രട്ടറി നൗഷിര്‍ പിണങ്ങോട്,കമ്മിറ്റിയംഗങ്ങളായ അബ്ദുല്‍ റസാഖ്,അസീസ് വി, ആശിഖ് പി,ഉസ്മാന്‍ പടിഞ്ഞാറത്തറ തുടങ്ങിയവര്‍ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി ജാഫര്‍ മേപ്പാടി സ്വാഗതവും,ട്രഷറര്‍ റഫീഖ് ബട്ട് നന്ദിയും പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *