July 28, 2026

കൂട്ടയോട്ടം സംഘടിപ്പിച്ചു

0
site-psd-10
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: പോലീസിന്റെ നേതൃത്വത്തില്‍ ലോക ലഹരി വിരുദ്ധ ദിനത്തില്‍ മേപ്പാടിയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലഹരിക്കെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കൂട്ട ഓട്ടത്തില്‍ മേപ്പാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് ലഹരി വിരുദ്ധ സന്ദേശവും ഉദ്ഘാടനവും നിര്‍വഹിച്ചു. പരിപാടിക്ക് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍, എസ് ഐ .അജല്‍, സിപി ഒ മാരായ ഷംനാസ്, ജബലു റഹ്‌മാന്‍, ജയ്‌സണ്‍, ഷിജു, പ്രമോദ്, റഷീദ്, സുജേഷ്, അയ്യൂബ് എന്നിവര്‍ നേതൃത്വം നല്‍കി.

മേപ്പാടി സെന്റ് ജോസഫ് സ്‌കൂള്‍ പരിസരത്തു നിന്ന് ആരംഭിച്ച കൂട്ടയോട്ടത്തില്‍ നിരവധി പേര്‍ പങ്കാളികളായി. ലഹരിക്കെതിരെയുള്ള ബാനര്‍ ഉയര്‍ത്തി വ്യാപാരി വ്യവസായി അംഗങ്ങളും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാരും പൊതു ജനങ്ങളും പങ്കാളികളായി.മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ പരിസരത്തു നിന്ന് ആരംഭിച്ച് പോലീസ് സ്റ്റേഷനില്‍ സമാപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *