ലഹരി വിരുദ്ധ സംഗമം നടത്തി
കല്‍പ്പറ്റ: ലോക ലഹരി വിരുദ്ധ ദിനത്തില്‍ റോഡ് ആക്‌സിഡണ്ട് ആക്ഷന്‍ ഫോറം ലഹരി വിരുദ്ധ സംഗമം നടത്തി. ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.മികച്ച പരിശീലകരെ ഉള്‍പ്പെടുത്തി ക്യാമ്പസുകളില്‍ റോഡ് സുരക്ഷാ ക്ലാസ്സുകളും – ലഹരി ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുവാനും തീരുമാനിച്ചു. പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷനായി.ജന:സെക്രട്ടറി സജി മണ്ടലത്തില്‍ സ്വാഗതം ആശംസിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ഇ.ഷംസുദ്ദീന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ജിംഷിന്‍ സുരേഷ്, നൗഫല്‍.വി.കെ, ജോണ്‍.കെ.ജെ, ഉസ്മാന്‍.പി, ഹനീഫ മേമന, ടി.ടി.സുലൈമാന്‍, സി.മമ്മു ഹാജി എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply