നിര്‍ദ്ധന വീട്ടമ്മക്ക് വിധവാ പെന്‍ഷന്‍ അനുവദിക്കണം : മനുഷ്യാവകാശ കമ്മീഷന്‍
കല്‍പ്പറ്റ : ഭര്‍ത്താവ് ഉപേക്ഷിച്ച നിര്‍ദ്ധന വീട്ടമ്മയ്ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നും വാസയോഗ്യമായ വീടും വിധവാ പെന്‍ഷനും അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.പരാതിക്കാരിയായ വയനാട് പെരമ്പള്ളിക്കുന്നേല്‍ വീട്ടില്‍ റോസക്കുട്ടി തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണമെന്നും അപേക്ഷ ലഭിച്ചാലുടന്‍ കാലതാമസം കൂടാതെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. വിധവാ പെന്‍ഷന്‍ ലഭിക്കാന്‍ പരാതിക്കാരി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. വാസയോഗ്യമല്ലാത്ത വീട്ടിലാണ് താനും മൂന്നു മക്കളും കഴിയുന്നതെന്ന് പരാതിക്കാരി അറിയിച്ചു. തിരുനെല്ലി പഞ്ചായത്തില്‍ പലതവണ വീടിനുവേണ്ടി അപേക്ഷ നല്‍കിയെന്നും തനിക്ക് അര്‍ഹതയില്ലെന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചെന്നും പരാതിക്കാരി അറിയിച്ചു. പരാതിക്കാരി ആവശ്യമായ വിവരങ്ങള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാത്തതാണ് ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണമെന്ന് ഉത്തരവില്‍ പറഞ്ഞു.





Leave a Reply