പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന സേവനങ്ങള്‍ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍
മേപ്പാടി/ഗൂഡല്ലൂര്‍: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്കുന്ന കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന, അഥവാ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ വയനാട് മേപ്പാടിയിലുള്ള ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ചികിത്സകള്‍ നല്കുന്നു. ഈ പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ പണമടയ്ക്കാതെ ചികിത്സ നേടാന്‍ തമിഴ്നാട്ടിലെ രോഗികള്‍ക്ക് അവസരമൊരുക്കുന്നു.
ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി., പീഡിയാട്രിക്, ഓര്‍ത്തോപീഡിക്, യൂറോളജി, നെഫ്രോളജി, ഡയാലിസിസ്, ഒ.ബി.ജി., ഗ്യാസ്ട്രോഎന്ററോളജി, കാര്‍ഡിയോളജി, സൈക്യാട്രി, പള്‍മണോളജി തുടങ്ങിയ ചികിത്സാ വിഭാഗങ്ങളില്‍ ഈ പദ്ധതി പ്രകാരം കിടത്തി ചികിത്സയ്ക്ക് പണമടയ്ക്കേണ്ടതില്ല. എന്നാല്‍ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ മാനദണ്ഡങ്ങള്‍ക്കും നിലവില്‍ മേല്‍ വിവരിച്ച ചികിത്സാ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പാക്കേജുകള്‍ ക്കും അനുസൃതമായി മാത്രമായിരിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാവുക.
ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് വയനാട്ടിലെയും സമീപ സംസ്ഥാനമായ തമിഴ്നാട്ടിലെയും ജനങ്ങള്‍ക്ക് ഉന്നത നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്. ജങഖഅഥ പദ്ധതിയുമായി സഹകരിക്കുന്നതിലൂടെ, കൂടുതല്‍ ആളുകളിലേക്ക് മികച്ച ചികിത്സാ സൗകര്യങ്ങള്‍ എത്തിയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ തമിഴ്നാട്ടില്‍ നിന്നും വരുന്നവര്‍ക്ക് 2025 ജൂലൈ 31 വരെ ജനറല്‍ സ്പെഷ്യലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടറുടെ പരിശോധന സൗജന്യമായിരിയ്ക്കും
(ആധാര്‍ കാര്‍ഡ്/ഡ്രൈവിംഗ് ലൈസന്‍സ്/വോട്ടര്‍ ഐ ഡി തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധം) മേല്‍ സേവനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി
ആശുപത്രിയില്‍ തമിഴ്നാട് ഇന്‍ഷുറന്‍സിന് മാത്രമായി ഒരു ഹെല്പ് ഡെസ്ക് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജങ ഖഅഥ യുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് 08111881067 എന്ന നമ്പറില്‍ വിളിക്കുക.
ഗൂഡല്ലൂരില്‍ നടന്ന പത്ര സമ്മേളനത്തില്‍ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രഭു ഋ, ഡി ജി എം ഓപ്പറേഷന്‍സ് ഡോ. ഷാനവാസ് പള്ളിയാല്‍, ഇന്‍ഷുറന്‍സ് വിഭാഗം മാനേജര്‍ വിനൂപ് നാഥ്, എന്നിവര്‍ പങ്കെടുത്തു.





Leave a Reply