May 26, 2026

ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

0
IMG_20250628_204500
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഭാരതീയ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സ്മിയാസ് കോളേജിൽ ലഹരി വിരുദ്ധ ദിനാചരണം നടന്നു. ലഹരി വിരുദ്ധ പ്രഖ്യാപനം, ബോധവൽക്കരണം, പ്രതിജ്ഞ എന്നിവയും ചടങ്ങിൽ സംഘടിപ്പിച്ചു.

 

ഭാരതീയ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സ്റ്റേറ്റ് പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ലീഗൽ അഡ്വൈസറും സുപ്രീം കോടതി സീനിയർ അഭിഭാഷകനുമായ അഡ്വ. സുനിൽ എം. കാരാണി മുഖ്യ പ്രഭാഷണം നടത്തുകയും കമ്മിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

 

കോളേജ് പ്രിൻസിപ്പൽ രാജൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അനിൽ എസ്. നായർ, വന്ദന ഷാജു, എം. ശിവദാസൻ, പ്രതീഷ് ചീരാൽ, സി.എച്ച്. സുരേഷ് ബാബു, സുസ്സിൽ ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *