August 20, 2026

അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണ ഉദ്ഘാടനം നാളെ

0
site-psd-42
By ന്യൂസ് വയനാട് ബ്യൂറോ

 

നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട തീണ്ണൂര്‍ എസ് സി നഗറില്‍ പൂര്‍ത്തീകരിച്ച അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10 ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ് മുഖേന ഉന്നതികളില്‍ നടത്തുന്ന ഒരു കോടി രൂപയുടെ വികസന പദ്ധതിയാണ് അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി. എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷനാവുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാതിഥിയാവും.

ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, വൈസ് പ്രസിഡന്റ് എ. എന്‍ ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് അംഗം അമല്‍ ജോയ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഐ.ആര്‍ സരിന്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ ഒ. കെ സജിത്, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *