May 26, 2026

നന്മ മാനന്തവാടി മേഖല സമ്മേളനം: ശരണ്യ ശ്രീജിത്ത് പ്രസിഡന്റായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
IMG_20250629_200026
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ മാനന്തവാടി മേഖല സമ്മേളനം ജൂൺ 28-ന് ഓഫീസേഴ്സ് ക്ലബ്ബിൽ നടന്നു. നന്മ ജില്ലാ പ്രസിഡന്റ് സ്റ്റാനി മാനന്തവാടി സമ്മേളനം ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ മുതിർന്ന കലാകാരന്മാരെ ആദരിച്ചു. ജില്ലാ സെക്രട്ടറി എ കെ പ്രമോദ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സർഗ്ഗ വനിത ജില്ലാ പ്രസിഡന്റ് വിശാലാക്ഷി ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അരവിന്ദൻ മാസ്റ്റർ, ദാസ് വൈത്തിരി എന്നിവർ ആശംസകൾ അർപ്പിച്ചു.

 

പുതിയ ഭാരവാഹികളായി ശരണ്യ ശ്രീജിത്തിനെ പ്രസിഡന്റായും എ എൻ മുകുന്ദൻ, ആന്റണി, രാധാകൃഷ്ണൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു. എം എൻ ആനന്ദവല്ലിയാണ് പുതിയ സെക്രട്ടറി. ശകുന്തള, രാജേഷ് ചക്രപാണി, ജോസ് മാസ്റ്റർ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും കെ എം ഷിബുവിനെ ഖജാൻജിയായും തെരഞ്ഞെടുത്തു.

 

സമ്മേളനത്തിൽ മൂന്ന് പ്രമേയങ്ങൾ പാസാക്കി. ഷിബു മുണ്ടക്കൽ സമ്മേളനത്തിന് നന്ദി അർപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *