ജില്ലാ അണ്ടര്‍ 13 ചെസ് അഭിനവ് ദീപക്കും എം.എസ്.അനുഷയും ചാമ്പ്യന്മാര്‍
മീനങ്ങാടി :കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ച ചെസ് ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വയനാട് ജില്ല അണ്ടര്‍ -13 ചെസ് ചാമ്പ്യന്‍ഷിപ്പ് ജിഎച്ച്എസ്എസ് മീനങ്ങാടിയില്‍ സമാപിച്ചു. ടൂര്‍ണമെന്റിലെ ഓപ്പണ്‍ വിഭാഗത്തിലും ഗേള്‍സ് വിഭാഗത്തിലും ഫിഡേ റേറ്റഡ് താരങ്ങളായ കല്‍പറ്റ ഡി പോള്‍ സ്‌കൂളിലെ അഭിനവ് ദീപക്ക്, ജി.എച്ച്.എസ്.എസ് മീനങ്ങാടിയിലെ എം.എസ്.അനുഷ എന്നിവര്‍ ചാമ്പ്യന്‍മാരായി.ആദി ദിയാന്‍ ആര്‍.സി, പാര്‍വണ പി എന്നിവര്‍ റണ്ണേഴ്‌സ് ആയി.
കോഴിക്കോട് നടക്കുന്ന സംസ്ഥാന ന് അണ്ടര്‍ 13 ചാമ്പ്യന്‍ഷിപ്പിലേക്ക് നാല് പേരും യോഗ്യത നേടി. 63 കളിക്കാര്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് ട്രോഫികള്‍ നല്‍കി.പി എസ് വിനീഷ് ,വി ആര്‍ സന്തോഷ് ,ആര്‍ രമേഷ്, സുനില്‍ എം കെ എന്നിവര്‍ സംസാരിച്ചു.





Leave a Reply