നാട്ടുമാഞ്ചോട്ടില്‍ മാഗോ ഫെസ്റ്റ് സംഘടിപ്പിച്ചു
തൃശ്ശിലേരി : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് , വാക്ക് തൃശ്ശിലേരി , തൃശ്ശിലേരി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. ഗൈഡ്‌സ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ മാംഗോഫെസ്റ്റ് സംഘടിപ്പിച്ചു. കണ്ണൂര്‍ കണ്ണപുരത്ത് പ്രവര്‍ത്തിക്കുന്ന നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്മ ഇനി വയനാട് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കും.നാട്ടുമാവുകളുടെ ഇനവൈവിധ്യങ്ങളുടെ വര്‍ഗ്ഗീകരണം,നാട്ടുമാവുകളുടെ സംരക്ഷണം, ഗവേഷണം എന്നിവയില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് കഴിഞ്ഞ 10 വര്‍ഷക്കാലമായി കേരളത്തിലെ നാട്ടുമാവ് സംരക്ഷണ പ്രവര്‍ത്തനത്തില്‍ മുന്‍കൈയെടുത്തു വരുന്ന കൂട്ടായ്മയാണ് നാട്ടുമാഞ്ചോട്ടില്‍.മാംഗോ ഫെസ്റ്റിന്റെ ഭാഗമായി വിവിധയിനം മാങ്ങകളുടെ പ്രദര്‍ശനവും വില്പനയും നടന്നു. ഫെസ്റ്റിവല്ലില്‍ പങ്കെടുത്തവര്‍ ഒരുക്കിയ മാങ്ങ കൊണ്ടുള്ള വിഭവങ്ങള്‍ പരിപാടിക്ക് കൂടുതല്‍ മികവായി .
മാങ്ങ കഞ്ഞി,വിവിധയിനം അച്ചാറുകള്‍, ചമ്മന്തി, പച്ചടി, പെരട്ട്, മാങ്ങ രസായനം, പുളിശ്ശേരി, പായസം തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന പരിശീലനം കൂടിയായിരുന്നു ഫെസ്റ്റില്‍ വല്ലിന്റെ പ്രത്യേകത. നാട്ടുമാവുകളുടെ സംരക്ഷണം, ശാസ്ത്രിയ വിശകലനം, ഗ്രാഫ്റ്റിംഗ്, ശേഖരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംഗമം രൂപം നല്‍കി. പരിപാടിയില്‍ പരിഷത്ത് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം പി. സുരേഷ് ബാബു, മെമ്പര്‍ കെ.ജി ജയ,നാട്ടുമാഞ്ചോട്ടില്‍ കോഡിനേറ്റര്‍ ഷൈജു മച്ചാത്തി പ്രിന്‍സിപ്പള്‍മാരായ പി.സി. തോമസ്, എ.പി.ഷീജ വാക്ക് തൃശ്ശിലേരി പ്രസിഡണ്ട് കെ.ജെ. സജി, സെക്രട്ടറി പി.വി.വല്‍സരാജന്‍, പരിഷത്ത് ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍, മേഖലാ സെക്രട്ടറി പി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സിമില്‍ കെ.ബി , സീസര്‍ ജോസ്, സജി കെ ജെ, വി. കെ മനോജ്, ജയന പ്രമോദ് പി.എന്‍.നയന, കെ. കെ ശാന്ത എന്നിവര്‍ നേതൃത്വം നല്‍കി





Leave a Reply