നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അലൈനക്ക് രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ അനുമോദനം
കൽപ്പറ്റ, : 2025 വർഷത്തെ നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യ റാങ്ക് നേടിയ അലൈനയെ രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റി അനുമോദിച്ചു. കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ അലൈനയുടെ മികച്ച നേട്ടത്തെയും കഠിനാധ്വാനത്തെയും അഭിനന്ദിച്ചു.
ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ അലൈനക്ക് ഉപഹാരം കൈമാറി. അലൈനയുടെ വിജയം മറ്റു വിദ്യാർത്ഥികൾക്ക് പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. ഹാഷിം, നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജൽ കൈപ്പ, മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായ ലത്തീഫ് നെടുങ്ങോട്, റസ്സൽ കെ, മനു അനസ് എന്നിവരും അനുമോദന ചടങ്ങിൽ പങ്കെടുത്തു.
അലൈനയുടെ നേട്ടം സമൂഹത്തിന് അഭിമാനകരമാണെന്നും യുവപ്രതിഭകളെ പഠനത്തിൽ പിന്തുണയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതായും രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റി അറിയിച്ചു.





Leave a Reply