മനസ്സോടിത്തിരി മണ്ണ്: വയനാട് ജില്ലയില്‍ വാഗ്ദാനം ലഭിച്ച മുഴുവന്‍ സ്ഥലവും ലഭിച്ചു
കല്‍പ്പറ്റ:വീട് വെക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് ജനങ്ങള്‍ ഭൂമി സ്വമേധയാ നല്കുന്ന പദ്ധതിയായ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയില്‍ വയനാട് ജില്ലയില്‍ വാഗ്ദാനം ലഭിച്ച 100% ഭൂമിയും സര്‍ക്കാരിലേക്ക് രജിസ്റ്റര്‍ ചെയ്തു ലഭിച്ചു. ജില്ലയില്‍ 1.25 ഏക്കര്‍ ഭൂമിയാണ് പദ്ധതിയിലേക്കായി സുമനസുകള്‍ വാഗ്ദാനം ചെയ്തത്. വാഗ്ദാനം അനുസരിച്ചു മുഴുവന്‍ ഭൂമിയും സര്‍ക്കാരിന്റേതാക്കി രജിസ്ട്രേഷനും ചെയ്തു. ഈ ഭൂമിയാണ് ലൈഫ് മിഷന് പദ്ധതിയില്‍ വീട് വെക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ നല്‍കുക.
ചൊവ്വാഴ്ച്ച കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ മേഖലാ തല അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.കോഴിക്കോട് ജില്ലയില്‍ 1. 75 ഏക്കര്‍ വാഗ്ദാനം ചെയ്തതില്‍ 92.75 സെന്റ് ആണ് രജിസ്റ്റര്‍ ചെയ്തു കിട്ടിയത്. കണ്ണൂര്‍ ജില്ലയില്‍ 4.15 എക്കര്‍ വാഗ്ദാനം ചെയ്തതില്‍ 1.76 ഏക്കറും കാസര്‍കോട് ജില്ലയില്‍ 2.80 ഏക്കര്‍ വാഗ്ദാനം ലഭിച്ചതില്‍ 2 ഏക്കര്‍ ഭൂമിയുമാണ് ഇതുവരെ സര്‍ക്കാറിലേക്ക് ലഭിച്ചത്. ജൂണ്‍ 25 വരെ സംസ്ഥാനത്ത് ആകെ 3177.385 സെന്റ് ഭൂമി വാഗ്ദാനം ലഭിച്ചവയില്‍ 2271.815 സെന്റ് രജിസ്റ്റര്‍ ചെയ്തു ലഭിച്ചു.
ലൈഫ് മിഷന് പദ്ധതിയില്‍ വയനാട് ജില്ലയില്‍ 26,235 വീടുകള്‍ പൂര്‍ത്തീകരിച്ചു. ഇത് ലക്ഷ്യമിട്ടതിന്റെ 81.17% ആണ്. സെപ്റ്റംബര്‍ ആകുമ്പോഴേക്കും 26,702 വീടുകള്‍ പൂര്‍ത്തിയാക്കലാണ് ലക്ഷ്യം.
വയനാട് ജില്ലയിലെ 98% സ്കൂളുകളില്‍ ജൈവമാലിന്യ സംസ്കരണ സംവിധാനവും 99% സ്കൂളുകളില്‍ അജൈവമാലിന്യ സംസ്കരണ സംവിധാനവും ഉണ്ട്. ജില്ലയിലെ 249 സ്കൂളുകളില്‍ (89%) ഇ-മാലിന്യ പരിപാലന സംവിധാനമുണ്ട്.ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 100 % തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജല ബജറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.





Leave a Reply