വെള്ളമുണ്ട പബ്ലിക് ലൈബ്രറി 90-ാം വാർഷികം: വിപുലമായ സംഘാടക സമിതി രൂപീകരിച്ചു
വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ 90-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. വിവിധ കമ്മിറ്റികളും ഇതിനായി തെരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് (ചെയർപേഴ്‌സൺ) അധ്യക്ഷത വഹിച്ച യോഗത്തിൽ, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ 2026 ഡിസംബറിൽ പൂർത്തിയാകുമെന്നും ഇക്കാലയളവിൽ 90 പരിപാടികൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു. ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ജൂലൈ 29-ന് രാവിലെ 11 മണിക്ക് ജില്ലാ കളക്ടർ നിർവഹിക്കും. തുടർന്ന് ആഗസ്റ്റ് 16-ന് വൈകുന്നേരം 3 മണിക്ക് ബഹു. എം.എൽ.എ ഉഷ വിജയൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ വാർഡ് മെമ്പർമാരായ റംല മുഹമ്മദ്, ഗീത സി.സി, സി.ഡി.എസ് ചെയർപേഴ്‌സൺ സക്കീന കുടുവ, റ്റി.എൽ.സി. അംഗം വി.കെ. ശ്രീധരൻ, പബ്ലിസിറ്റി കൺവീനർ റഫീഖ് കെ, റിട്ട. പ്രിൻസിപ്പാൾ എം. ചന്ദ്രൻ, പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി ചെയർമാൻ കെ.കെ. ചന്ദ്രശേഖരൻ, പി.ജെ. ആന്റണി, സൂപ്പി പള്ളിയാൽ, എം. മുരളീധരൻ, മിഥുൻ മുണ്ടക്കൽ, അമ്മദ് കെ.എൻ, കെ. ബാബുരാജ്, എ. രാജഗോപാൽ, ത്രേസ്യേ എം.ജെ, ശാരദ എൻ.ജി എന്നിവർ സംസാരിച്ചു. കൺവീനർ എം. സുധാകരൻ സ്വാഗതവും ട്രഷറർ മണികണ്ഠൻ എം. നന്ദിയും പറഞ്ഞു.





Leave a Reply