May 1, 2026

ഡോക്ടേഴ്‌സ് ഡേ ദിനത്തില്‍ ലിയോ ഹോസ്പിറ്റല്‍ ഡയറക്ടറും മുതിര്‍ന്ന ഡോക്ടറുമായ ടി.പി.വി സുരേന്ദ്രനെ ആദരിച്ചു

0
site-psd-15
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍ സംസ്ഥാന കൗണ്‍സില്‍ ജൂലൈ 1 ന് ഡോക്ടേഴ്‌സ് ഡേ ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലിയോ ഹോസ്പിറ്റല്‍ ഡയറക്ടറും,മുതിര്‍ന്ന ഡോക്ടറുമായ ടി.പി.വി സുരേന്ദ്രനെ കല്‍പ്പറ്റ അഡ്വ:റ്റി.സിദ്ധിഖ് എം.എല്‍എ പൊന്നാട അണിയിച്ച് ആദരിച്ചു. ലിയോ ഹോസ്പിറ്റല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ സമ്മേളനത്തില്‍ അഡ്വ:ചാത്തുകുട്ടി അദ്ധ്യക്ഷനായി.ഡോ:പി.ലക്ഷ്മണന്‍,ബി രാധാകൃഷ്ണ പിള്ള,പി.ടി. ഗോപാലക്കുറുപ്പ്, റസാക്ക് കല്‍പ്പറ്റ,ഡോ: ഗോകുല്‍ദേവ്,സുലോചന രാമകൃഷ്ണന്‍,വി.പി. വര്‍ക്കി, കടമന ബാബു,ഉണ്ണികൃഷ്ണന്‍ ചിക്കല്ലൂര്‍, ഏച്ചോം ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

അഞ്ച് പതിറ്റാണ്ടിനു മുന്‍പ് വികസനം തീരെ കടന്നു ചെല്ലാത്ത വയനാട് ജില്ലയിലെ ആദിവാസി, ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ മാരകമായ പകര്‍ച്ചാ വ്യാധി പടര്‍ന്നു പിടിച്ചപ്പോള്‍ അവരോടൊപ്പം സധൈര്യം നിന്ന് പ്രവര്‍ത്തിച്ച് മാതൃക കാട്ടിയ ആളാണ് ഡോക്ടര്‍ സുരേന്ദ്രനെന്ന് സിദ്ധിഖ് എം എല്‍ എ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *