നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും കുടകളും വിതരണം ചെയ്തു
തരുവണ: തരുവണ ഗവൺമെൻ്റ് ഹൈസ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നോട്ടുബുക്കുകളും തരുവണ പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെ കുടകളും വിതരണം ചെയ്തു.
പഠനോപകരണങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ മുസ്തഫ എം, ക്ലാസ് ലീഡർമാരുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി.
പി.ടി.എ പ്രസിഡൻ്റ് കെ.സി.കെ നജ്മുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിനെ പ്രതിനിധീകരിച്ച് ജംഷീർ കെ, കുഞ്ഞമ്മദ് എം, അഷ്റഫ് എം.കെ, ബിനിഷ് എ, ജിൻഷാൽ സി എന്നിവരും, തരുവണ പ്രവാസി കൂട്ടായ്മയെ പ്രതിനിധീകരിച്ച് ജമാൽ എ.കെ, അഷ്റഫ് സി.എച്ച്, അബു കെ എന്നിവരും പങ്കെടുത്തു.
സ്വാഗത പ്രസംഗം സ്റ്റാഫ് സെക്രട്ടറി സന്ധ്യ വി നിർവഹിച്ചു. മുഹമ്മദലി മാസ്റ്റർ നന്ദി പറഞ്ഞു.





Leave a Reply