പടിഞ്ഞാറത്തറയിൽ വനിതാ ലീഗിന്റെ മടിത്തട്ട് ലഹരിവിരുദ്ധ ക്യാമ്പയിൻ സമാപിച്ചു
പടിഞ്ഞാറത്തറ: വനിതാ ലീഗ് ജില്ലാ കമ്മിറ്റി ആരംഭിച്ച ലഹരിവിരുദ്ധ ‘മടിത്തട്ട്’ കാമ്പയിൻ പടിഞ്ഞാറത്തറ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വിജയകരമായി പൂർത്തിയാക്കി. ക്യാമ്പയിന്റെ പഞ്ചായത്ത് തല സമാപനം ബാഫാഖി സൗദത്തിൽ നടന്നു.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി കെ. ഹാരിസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊവിന്റോ എക്സൈസ് ഓഫീസർ പ്രമോദ് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.
പരിപാടിയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുതിർന്ന വനിതാ ലീഗ് പ്രവർത്തകരായ ആമിന അന്തത്തോടൻ, ആയിഷ പി.സി., ആമിന വാണിയംകണ്ടി എന്നിവരെ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ആദരിച്ചു.
പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് റഹ്മത്ത് ഗഫൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. അസ്മ, മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി സി.ഇ. ഹാരിസ്, മുസ്ലീം ലീഗ് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ഉസ്മാൻ, നാസർ എ.കെ., സി. ഇബ്രാഹിം, ആയിഷ കെ.ടി., ഫൗസിയ ജലീൽ, ബുഷ്റ വൈശ്യൻ, സാജിത നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്ത് വനിതാ ലീഗ് ജനറൽ സെക്രട്ടറി നസീമ പൊന്നാണ്ടി സ്വാഗതവും ട്രഷറർ ബുഷ്റ ഉസ്മാൻ നന്ദിയും പറഞ്ഞു.





Leave a Reply