കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രെട്ടക്ഷന്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം
ബത്തേരി: കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രെട്ടക്ഷന്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ പി.പി. മുരളീധരന് മെമ്പര്‍ഷിപ്പ് നല്‍കി തുടക്കമായി.സംസ്ഥാന സെക്രട്ടറി എ അനില്‍കുമാര്‍ ജില്ലാ പ്രസിഡന്റ് ഷിബു ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
27 വര്‍ഷത്തെ സേവനത്തില്‍ കെ.എഫ്പിഎസ്എ യുടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ച സജീവ പ്രവര്‍ത്തകനമായിരുന്നു മുരളീധരന്‍. വനം വകുപ്പ് ജീവനക്കാരുടെ പൊതു താല്‍പ്പര്യം സംരക്ഷിക്കാതെ അണികളെ കബളിപ്പിച്ച്, മാറുന്ന ഭരണത്തിന്റെ കൊടി മാറിമാറി പിടിച്ച് നേതൃത്വ നിരയിലിരിക്കുന്നവര്‍ക്ക് മികച്ച ഇടങ്ങളിലേക്ക് തട്ടകമുറപ്പിക്കാനുള്ള സംഘടന മാത്രമാണ് അതെന്ന തിരിച്ചറിവോടെയാണ് ഇപ്പോള്‍ കെ.എസ്എഫ്പിഎസ് ഒയില്‍ അംഗത്വം സ്വീകരിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു.





Leave a Reply