യുവശക്തി ലൈബ്രറിയിൽ ഗ്രന്ഥശാല ദിനാചരണം നടത്തി
പുൽപ്പള്ളി: കളനാടി കൊല്ലി യുവശക്തി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനാചരണം പ്രൗഢമായി ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനവും അക്ഷരദീപം തെളിയിക്കലും വായന മത്സരവും സംഘടിപ്പിച്ചു. വായന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അമേരിയ സിജുവിന് ജയശ്രീ സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ജെറിൻ, പ്രസിഡൻ്റ് ശശി വി.എൻ, വൈസ് പ്രസിഡൻ്റ് ബേബി പോത്തൻ എന്നിവർ സംസാരിച്ചു. വനിതാവേദി പ്രസിഡൻ്റ് കുഞ്ഞുമോൾ നന്ദി രേഖപ്പെടുത്തി.




Leave a Reply