എം.എസ്.എസ്.ന്റെ ജീവകാരുണ്യ പ്രവർത്തനം ശ്ലാഖനീയം: ഉഷാ വിജയൻ
മാനന്തവാടി: പാവപ്പെട്ട രോഗികളെയും അശരണരെയും ചേർത്തുപിടിച്ചുകൊണ്ടുള്ള എം.എസ്.എസ്.(മുസ്ലിം സർവീസ് സൊസൈറ്റി)ന്റെ ജീവകാരുണ്യ പ്രവർത്തനം ശ്ലാഖനീയമാണെന്ന് ഉഷാ വിജയൻ പറഞ്ഞു. എം.എസ്.എസ്. മാനന്തവാടി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിനിധി കൺവെൻഷൻ മാനന്തവാടി ബാഫഖി ഹോമിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ചടങ്ങിൽ ഖാലിദ് മുതുവോടൻ അധ്യക്ഷത വഹിച്ചു. സി.എച്ച്. ഇബ്രാഹിം കുട്ടി സ്വാഗതം പറഞ്ഞു. യോഗത്തിൽ വെച്ച് മാനന്തവാടിയുടെ വികസന രേഖ ജില്ലാ പ്രസിഡന്റ് മനാഫ് എം.എൽ.എ.ക്ക് കൈമാറി. മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വി.എസ്. മൂസ്സ, ജലീൽ കണിയമ്പറ്റ, സി.എച്ച്. അന്ദ്രുഹാജി, റഷീദ് പനമരം, അഹമ്മദ് മാസ്റ്റർ, അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.
സൈഫുദ്ധീൻ പി , എ .സി . മുഹമ്മദ്, എ .ജി . മുഹമ്മദ് ഫാറൂഖ്, എം . ഹംസ, സക്കരിയ സി .കെ ., മൊയ്‌തു കെ ., റഷീദ് വി ., അബ്ദുൽ റഹ്മാൻ പി .കെ ., അബൂബക്കർ, മൊയ്‌തു, അഷ്‌റഫ് പാറക്കണ്ടി, ഇബ്രാഹിം മാസ്റ്റർ, ഉസ്മാൻ പള്ളിയാൽ, അഡ്വ. സത്താർ മായൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.





Leave a Reply