റോഡ് സുരക്ഷാ ബോധവല്‍ക്കരണവും പ്രിവിലേജ് കാര്‍ഡ് വിതരണവും സംഘടിപ്പിച്ചു
മേപ്പാടി:ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ജില്ലാ ആര്‍.ടി.ഒ. യുടെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒപ്പം ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്ന സ്‌പെഷ്യല്‍ പ്രിവിലേജ് കാര്‍ഡ് വിതരണോദ്ഘാടനം വയനാട് ജില്ലാ ആര്‍.ടി.ഒ. പി.ആര്‍. സുമേഷിന് നല്‍കികൊണ്ട് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീര്‍ നിര്‍വ്വഹിച്ചു.
ഡീന്‍ ഡോ. എ.പി. കാമത്ത്,മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, ഡി.ജി.എമ്മുമാരായ സൂപ്പി കല്ലങ്കോടന്‍,ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അജില്‍ കുമാര്‍, പത്മലാല്‍ എന്നിവര്‍ ‘റോഡ് സുരക്ഷ’ എന്ന വിഷയത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി.





Leave a Reply