കിഡ്‌നി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
കാവുംമന്ദം: ജീവിതശൈലി രോഗങ്ങള്‍ കൂടി വരികയും സമൂഹത്തില്‍ കിഡ്‌നി തകരാറിലായി ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗസാധ്യത നേരത്തെ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത്, മലബാര്‍ ഗോള്‍ഡിന്റെയും ഇക്‌റ ആശുപത്രിയുടെയും സഹകരണത്തോടുകൂടി കാവുംമന്ദത്ത് വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പാ മനോജ് അധ്യക്ഷനായി.മലബാര്‍ ഗോള്‍ഡ് ഷോറൂം ഹെഡ് വി എം അബൂബക്കര്‍ മുഖ്യാതിഥിയായി.
ഇക്ര ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ. വിഗ്‌നേഷ് പദ്ധതി വിശദീകരണം നടത്തി. ക്യാമ്പില്‍ നിരവധി പേര്‍ പരിശോധനകള്‍ നടത്തുകയും രോഗ സാധ്യതയുള്ളവരെ കണ്ടെത്തി തുടര്‍ ചികിത്സയ്ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൂന നവീന്‍, ബീന റോബിന്‍സണ്‍, സിബില്‍ എഡ്വേര്‍ഡ്, വിജയന്‍ തോട്ടുങ്കല്‍, വത്സല നളിനാക്ഷന്‍, കെ വി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും ചന്ദ്രന്‍ മടത്തുവയല്‍ നന്ദിയും പറഞ്ഞു.





Leave a Reply