May 2, 2026

ജീവനക്കാരുടെ സുവര്‍ണ്ണ കാലം വിദൂരമല്ല: സജീവ് ജോസഫ് എം.എല്‍.എ

0
site-psd-58
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തിലേതിനു സമാനമായ ഒരു സുവര്‍ണ്ണ കാലം സിവില്‍ സര്‍വീസില്‍ തിരിച്ചു വരുന്നതിന്റെ കാഹളം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലൂടെ ഉയര്‍ന്നു കഴിഞ്ഞതായി സജീവ് ജോസഫ് എം.എല്‍.എ പറഞ്ഞു. കേരള എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.റ്റി.ഷാജി അധ്യക്ഷനായി.ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്കും വിരമിച്ച ജീവനക്കാര്‍ക്കുമുള്ള യാത്രയയപ്പും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന യോഗവും എ.ഐ.സി.സി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.

ഒമ്പതു വര്‍ഷത്തെ ദുരിതം അവസാനിക്കുന്നതിന്റെ കൃത്യമായ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലം. സിവില്‍ സര്‍വീസ് മേഖല മാത്രമല്ല സാധാരണ ജനങ്ങളുടേയും ജീവിതം ദുസ്സഹമാക്കി തീര്‍ത്ത ഒരു സര്‍ക്കാരാണ് നിലവിലുള്ളത്. ആരോഗ്യ മേഖല ഉള്‍പ്പെടെ മികച്ച മാതൃകകളെല്ലാം തകര്‍ത്തെറിഞ്ഞിരിക്കുകയാണ്, ഇതിന്റെയെല്ലാം പഴി സര്‍ക്കാര്‍ ജീവനക്കാരുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു മൂലം സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമാകാതെ പൊതുജനം ജീവനക്കാരെ ശത്രുക്കളെ പോലെയാണ് കാണുന്നത്. ജീവനക്കാരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം യു.ഡി.എഫ് ഗവണ്‍മെന്റ് അധികാരമേല്‍ക്കുന്നതോടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ ബി.പ്രദീപ്കുമാര്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം മോബിഷ് പി.തോമസ്, ഡി.സി.സി സെക്രട്ടറി എം.ജി.ബിജു, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് എ.എം.നിഷാന്ത്, സി.കെ.ജിതേഷ്, സജി ജോണ്‍, ടി.അജിത്ത്കുമാര്‍, സി.ജി.ഷിബു, എം.ജി.അനില്‍കുമാര്‍, സിനീഷ് ജോസഫ്, ഇ.എസ്. ബെന്നി, ഗ്ലോറിന്‍ സെക്വീര, ലൈജു ചാക്കോ, പി. എച്ച് അഫ്‌റഫ്ഖാന്‍, എന്‍.വി. അഗസ്റ്റിന്‍, എം നസീമ, ഇ.വി.ജയന്‍, എം.എ.ബൈജു, ബിജു ജോസഫ്, കെ.വി.ബിന്ദുലേഖ, ശരത് ശശിധരന്‍, എം.വി.സതീഷ്, ശിവന്‍ പുതുശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *