May 4, 2026

വനിതാ കമ്മീഷൻ സംസ്ഥാന സെമിനാർ നാളെ മാനന്തവാടിയിൽ; മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും

0
IMG_20250704_193952
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വനിതാ കമ്മീഷൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന സെമിനാർ നാളെ (ജൂലൈ 5, വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് മാനന്തവാടി ഗ്രീൻസ് റെസിഡൻസിയിൽ നടക്കും. പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു സെമിനാർ ഉദ്ഘാടനം ചെയ്യും.

 

വ്യക്തി – സമൂഹം – സാഹിത്യം – സ്ത്രീപക്ഷ കാഴ്ചപ്പാട് എന്ന വിഷയത്തിൽ അനിൽകുമാർ ആലാത്തുപറമ്പും, സൈബർ ലഹരി വീടുകളിൽ എന്ന വിഷയത്തിൽ രാധാകൃഷ്ണൻ കാവുംമ്പായിയും ക്ലാസ്സുകൾ നയിക്കും.

 

മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി.കെ. രത്‌നവല്ലി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷത വഹിക്കും.

 

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തിരുനെല്ലി-തൊണ്ടർനാട്-എടവക-വെള്ളമുണ്ട-തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. ബാലകൃഷ്ണൻ, അംബിക ഷാജി, അഹമ്മദ് കുട്ടി ബ്രാൻ, സുധി രാധാകൃഷ്ണൻ, എൽസി ജോയ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, വനിതാ കമ്മീഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ എസ്. സന്തോഷ് കുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സെമിനാറിൽ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *