May 5, 2026

വന്യ മൃഗശല്യത്തിന് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനുള്ള അധികാരം പൊതുജനങ്ങള്‍ക്ക് നല്‍കണം – ആം ആദ്മി പാര്‍ട്ടി

0
site-psd-71
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വന്യ മൃഗശല്യം നാള്‍ക്കു നാള്‍ വര്‍ധിച്ച് വരികയാണ്. ജനവാസ കേന്ദ്രങ്ങളിലേക്ക് ആനയും, പുലിയും, കടുവയും, കരടിയും ഉള്‍പ്പെടെ ഭീതി പടര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനുള്ള പരിഹാരം കാണാന്‍ പൊതുജനങ്ങള്‍ക്ക് അധികാരം നല്‍കാന്‍ തയ്യാറാകണമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പൊതുജനം തെരുവില്‍ ഇറങ്ങുന്ന കാലം വിദൂരമല്ലെന്ന് ജില്ലാ പ്രസിഡന്റ് ഡോ. എ. റ്റി സുരേഷ് അറിയിച്ചു.

നിലവില്‍ യാതൊരു ഭീഷണിയും ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും വന്യ മൃഗങ്ങളുടെ സാന്നിധ്യം ഉണ്ടാകുന്നത് സംവിധാനങ്ങളുടെ പരാചയം കൊണ്ടാണ്. യോഗത്തില്‍ ജില്ലാ സെക്രട്ടറി പോള്‍സണ്‍ തോമാട്ടുച്ചാല്‍, മനു മത്തായി, ബാബു തച്ചറോത്, ഗഫൂര്‍ കോട്ടത്തറ, ഈ. വി തോമസ്, ഷെറിന്‍ റോയ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *