രാമായണമാസ ആഘോഷ കമ്മിറ്റി രൂപീകരിച്ചു
പുല്‍പ്പള്ളി: പുല്‍പ്പള്ളി മുരിക്കന്മാര്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ സീതാദേവി ലവകുശ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ രാമായണ മാസാചരണം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ജൂലായ് 20ന് രാവിലെ എട്ടിന് സീതാപഥ സ്മൃതിയാത്ര നടത്തും. സീതാദേവി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രം, വെള്ളാട്ടുതറ, ഹനുമാന്‍കോവില്‍, ബൊന്മഥന്‍കാവ്, മുനിപ്പാറ, വാല്മീകി ആശ്രമം എന്നിവിടങ്ങളിലേക്ക് പദയാത്രയായെത്തി ദര്‍ശനം നടത്തിയ ശേഷം ഉച്ചയോടെ സീതാദേവി ക്ഷേത്രത്തില്‍ തിരിച്ചെത്തും. 27ന് രാമായണ പാരായണ മത്സരവും രാമായണ പ്രശ്നോത്തരി മത്സരങ്ങളും നടത്തും.
ഓഗസ്റ്റ് മൂന്നിന് രാവിലെ ക്ഷേത്രത്തില്‍ രാമായണ സത്രം നടക്കും. 15ന് രാവിലെ മുതല്‍ മൂലസ്ഥാനമായ ചേടാറ്റിന്‍കാവില്‍ അഖണ്ഡ രാമായണ പാരായണവും, സീതാദേവി ക്ഷേത്രത്തില്‍ വൈകുന്നേരം വിശേഷാല്‍ ഭഗവതി സേവയുമുണ്ടാകും. തന്ത്രി മഴുവന്നൂര്‍ ഇല്ലത്ത് ഡോ. ഗോവിന്ദരാജ് എമ്പ്രാന്തിരി മുഖ്യകാര്‍മികത്വം വഹിക്കും.
രാമായണ മാസാചാരണത്തേക്കുറിച്ചുള്ള ആലോചന യോഗം ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ് അധ്യക്ഷത വഹിച്ചു. പി. പത്മനാഭന്‍, വിജയന്‍ കുടിലില്‍, ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍, പി.ആര്‍. തൃദീപ്കുമാര്‍, മോഹനന്‍ തൂപ്ര, എന്‍. പ്രഭാകരന്‍, കെ.എന്‍. മുരളീധരന്‍, പി.ആര്‍. ഗിരീഷ്, സുധീര്‍ പട്ടാണിക്കൂപ്പ്, ഇന്ദിര സുകുമാരന്‍, ലീനാ വിനോദ്, മിനി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. പി.ആര്‍ സുഭാഷ് പ്രസിഡന്റായും ഷിബു അമൃത ജന. സെക്രട്ടറിയായുമുള്ള 51 അംഗ രാമായണ മാസാചരണ കമ്മിറ്റിയും രൂപവത്കരിച്ചു.





Leave a Reply