October 27, 2026

വയനാട് മെഡിക്കല്‍ കോളേജ് കെട്ടിട ചോര്‍ച്ച;കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം:എന്‍ കെ റഷീദ് ഉമരി

0
site-psd-137
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജിനോടുള്ള സര്‍ക്കാര്‍ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിട്ടം ചോര്‍ന്നൊലിക്കുന്ന സംഭവമെന്നും കെട്ടിട നിര്‍മാണത്തിലെ അപാകതകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കേസ് എടുക്കണമെന്നും എസ് ഡി പി ഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു. എസ് ഡി പി ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എ യൂസഫ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി ടി സിദ്ദീഖ് ജനറല്‍ സെക്രട്ടറി ഓര്‍ഗനൈസിംഗ് മഹറൂഫ് കെ ട്രഷറര്‍ കെ പി സുബൈര്‍ ജില്ലാ ഭാരവാഹികളായ എന്‍ ഹംസ, തോമസ് കെ.ജെ, ബബിത ശ്രീനു, സല്‍മാ അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

മെഡിക്കല്‍ കോളേജ് ഉദ്ഘാടനം കഴിഞ്ഞ് അഞ്ചു വര്‍ഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ പോലും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫുകളുടെ അഭാവം ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. മരുന്നുകള്‍ക്കും ടെസ്റ്റുകള്‍ക്കും ‘പുറത്ത്’ നിര്‍ദ്ദേശിക്കുന്നത് പതിവായി മാറുന്നു. സി ടി സ്‌കാന്‍ അടക്കം മെഷിനറികള്‍ പ്രവര്‍ത്തന രഹിതമാകുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ഗുരുതരാവസ്ഥയില്‍ വരുന്ന രോഗികളെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കോ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കോ റഫര്‍ ചെയ്യാന്‍ മാത്രമുള്ള മടക്കല്‍ കോളേജായി മാറിയിരിക്കയാണ് വയനാട് മെഡിക്കല്‍ കോളേജ്. തുടക്കം മുതല്‍ സംവിധാനങ്ങള്‍ താളംതെറ്റിയ സ്ഥാപനത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന മുറവിളികള്‍ക്കിടയിലാണ് മുഖ്യമന്ത്രി ഏറെ കൊട്ടിഘോഷിച്ചു പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടന മാമാങ്കങ്ങളിലൂടെ കെട്ടിട നിര്‍മ്മാണത്തിന്റെ നേട്ടം അവകാശപ്പെട്ടവര്‍ പിഴവുകളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. നിര്‍മ്മാണത്തിലെ അപാകതയും അധികൃതരുടെ അനാസ്ഥയുമാണ് ബഹുനില കെട്ടിടം ചോര്‍ന്നൊലിക്കാന്‍ കാരണം. കെട്ടിടം ചോര്‍ന്നൊലിക്കാനുള്ള കാരണം സാങ്കേതിക വിദഗ്ദരെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *