May 6, 2026

നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

0
site-psd-159
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍കരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച എസ്എഫ്‌ഐ പഠിപ്പ് മുടക്കും. എല്ലാ ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് വിദ്യാര്‍ഥികള്‍ പ്രതിഷേധമാര്‍ച്ച് നടത്തും. ?ഗവര്‍ണര്‍ സര്‍വകലാശാലകളെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അറിയിച്ചു.

ആര്‍എസ്എസ് ആജ്ഞപാലിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും താല്‍കാലിക വൈസ് ചാന്‍സലര്‍മാരും സര്‍വകലാശാലകളെ തകര്‍ക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ വലിയ പ്രക്ഷോഭമാണ് എസ്എഫ്‌ഐ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരള, എംജി, കലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനങ്ങളിലേക്ക് നടത്തിയ മാര്‍ച്ച് ഐതിഹാസിക സമരമായി മാറി. മതനിരപേക്ഷതയും വിദ്യാഭ്യാസമേഖലയും സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്‌ഐ അറിയിച്ചിട്ടുണ്ട്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *