വിദ്യാര്‍ഥികള്‍ക്കായി അഭിരുചി പരീക്ഷയും അനുമോദനവും നടത്തി
മേപ്പാടി:ചൂരല്‍മല-മുണ്ടക്കൈ മേഖലയില്‍ നിന്ന് എസ്.എസ്.എല്‍.സി / പ്ലസ് ടു പരീക്ഷയില്‍ വിജയം നേടിയ ദുരന്തബാധിത വിദ്യാര്‍ഥികള്‍ക്കായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടത്തുന്ന ‘അറൈസ് മേപ്പാടി’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കരിയര്‍ ഗുരുവിന്റെ സഹകരണത്തോടെ അഭിരുചി പരീക്ഷയും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.പരിപാടി മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ കഴിവുകളും താല്‍പ്പര്യങ്ങളും തിരിച്ചറിയുന്നതിനായി നടത്തിയ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനു ശേഷം, വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത കരിയര്‍ കൗണ്‍സിലിങ്ങ് നടത്തും.
വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പീപ്പിള്‍സ് ഫൗണ്ടേഷന്റെ അഭിനന്ദന പത്രവും ഉപഹാരങ്ങളുമാണ് വിതരണം ചെയ്തു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ വയനാട് ജില്ലാ കോഓര്‍ഡിനേറ്റര്‍ സി കെ സമീര്‍ അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് ഫൌണ്ടേഷന്‍ പ്രൊജക്ട് ഡയറക്ടര്‍ റമീ0 പി എ സ്വാഗതവും സുഹൈര്‍ ടി കെ നന്ദിയും പറഞ്ഞു എസ് ഐ ഒ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ദിലാല്‍ ഹസന്‍,അബൂബക്കര്‍ മേപ്പാടി എന്നിവര്‍ പങ്കെടുത്തു.





Leave a Reply