May 6, 2026

മയക്കുമരുന്ന് കേസ് ഒതുക്കല്‍; ടി.സിദ്ദിഖ് എംഎല്‍എയുടെ പങ്ക് അന്വേഷിക്കണം: കെ.റഫീഖ് ആരോപണം പച്ചക്കള്ളം:ടി.സിദ്ദിഖ് എം എല്‍ എ

0
site-psd-169
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വാഹനാപകടത്തില്‍ പരിക്കേറ്റയാളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത് പണം വാങ്ങി ഒതുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ടി.സിദ്ദിഖ് എംഎല്‍എയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു. പണം വാങ്ങിയ എംഎല്‍എയുടെ മുന്‍ഗണ്‍മാന്‍ കെ വി സ്മിബിനെ വയനാട് ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
അതെസമയം അപകടത്തില്‍ പരിക്കേറ്റ ആളില്‍ നിന്ന് പണം വാങ്ങി കേസ് അട്ടിമറിക്കാന്‍ എംഎല്‍എ ഓഫീസ് സഹായിച്ചെന്ന വാദം പച്ചക്കള്ളമാണെന്നും. ഈ കേസുമായി എംഎല്‍എ ഓഫീസിന് യാതൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാന്‍ ഭയമില്ലെന്ന് മാത്രമല്ല സ്വാഗതം ചെയ്യുകയും ചെയ്യുന്നുവെന്നും ടി സിദ്ദിഖ് എം എല്‍ എ വ്യക്തമാക്കി.

എംഎല്‍എ എന്ന രീതിയില്‍ എംഎല്‍എക്ക് ഒരു ഗണ്‍മാനാണുള്ളത് അത് പി പി ഷരീഫാണ്. പ്രസ്തുത കേസില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തി എംഎല്‍എയുടെ ഗണ്‍മാനായി പ്രവര്‍ത്തിച്ചത് 2022 ല്‍ കേവലം അഞ്ചുമാസം മാത്രമാണ്. ആരോപണ വിധേയമായ വാഹനാപകട കേസ് ഉയര്‍ന്നുവന്ന സമയത്ത് എംഎല്‍എയുമായോ, എംഎല്‍എ ഓഫീസുമായോ ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ല. ആ കാലയളവില്‍ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പില്‍ ജീവനക്കാരനാണ് അദ്ദേഹമെന്നും ടി സിദ്ദിഖ് എം എല്‍ എ

എംഎല്‍എ ഓഫീസിലെ ജീവനക്കാരന് നല്‍കാനാണെന്ന് പറഞ്ഞാണ് സ്മിബിന്‍ പണം വാങ്ങിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും.ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാരും പൊതുസമൂഹവും കര്‍ശന നിലപാട് സ്വീകരിക്കുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമ്പോഴാണ് എംഎല്‍എയുടെ ഓഫീസ് ലഹരിക്കടത്തുകാരെ സംരക്ഷിക്കുന്നതെന്നും കെ റഫീഖ് ആരോപിച്ചു.കഴിഞ്ഞ മാര്‍ച്ചില്‍ ലക്കിടിയില്‍ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികന് പരിക്കേറ്റു. വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ച ഇയാളുടെ പോക്കറ്റില്‍നിന്ന് കഞ്ചാവും 29 മോര്‍ഫിന്‍ ഗുളികളും കഞ്ചാവ് വലിക്കുന്ന പൈപ്പും ഡോക്ടര്‍മാര്‍ കണ്ടെടുത്തു. സംഭവത്തില്‍ സ്മിബിന്‍ പണം വാങ്ങി ലഹരിക്കേസ് ഒഴിവാക്കാനിടപെടുകയും ചെയ്തു. ഭീഷണിപ്പെടുത്തി കാര്‍ യാത്രികന്റെ സുഹൃത്തില്‍നിന്ന് മൂന്ന് തവണയായി ഒന്നരലക്ഷം രൂപ വാങ്ങിയെന്നാണ് മാനന്തവാടി ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.ടി സിദ്ദിഖ് എംഎല്‍എയുടെ സ്റ്റാഫിന് നല്‍കാനാണെന്നാണ് പറഞ്ഞാണ് പണം വാങ്ങിയത്. പിന്നീട് രണ്ടര ലക്ഷം രൂപകൂടി ആവശ്യപ്പെടുകയും ചെയ്തു. എംഎല്‍എയുടെ ഓഫീസിലെ ജീവനക്കാരന് പണം നല്‍കണമെന്ന് പറയുന്ന ഇയാളുടെ ഫോണ്‍ സംഭാഷണവും കേസ് ഒതുക്കാന്‍ നടത്തിയ വാട്സാപ് ചാറ്റുകളും വോയിസ് മെസേജുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എംഎല്‍എ ഓഫീസിന്റെ പങ്ക് പുറത്തുവന്നിട്ടും ടി സിദ്ദിഖ് എംഎല്‍എയുടെ മൗനം ദുരൂഹമാണ്. ഈ സാഹചര്യത്തില്‍, കഞ്ചാവ് കടത്തുകാരെ സംരക്ഷിക്കാന്‍ ഇടപെട്ട എംഎല്‍എയുടെ ഓഫീസിന്റെ പങ്ക് വിശദമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും കെ റഫീഖ് ആവശ്യപ്പെട്ടു

നാട്ടില്‍ നടക്കുന്ന ഉള്ളതും, ഇല്ലാത്തതുമായ വിഷയങ്ങളുമായി എംഎല്‍എ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നാണ് ശക്തമായ അഭിപ്രായം.ലഹരിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും, കേരളം ലഹരിയുടെ താവളമായി മാറുമ്പോള്‍ നിസംഗതയോടെ നിന്ന സര്‍ക്കാരിനെതിരെയും, ലഹരി മാഫിയക്കെതിരെയും നിയമസഭക്ക് അകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിച്ച് എംഎല്‍എ എന്ന രീതിയില്‍ മുന്നോട്ടു പോകുന്നത് പൊതുസമൂഹത്തിന് കൃത്യമായിട്ട് അറിയാം.പരാമര്‍ശിക്കപ്പെട്ട വിഷയത്തില്‍ എംഎല്‍എ ഓഫീസില്‍നിന്ന് ഏതെങ്കിലും ഒരു പോലീസ് ഉദ്യോഗസ്ഥനെയോ, അന്വേഷണ ഉദ്യോഗസ്ഥരയോ ബന്ധപ്പെട്ടിട്ടില്ല. മനപ്പൂര്‍വം എംഎല്‍എ ഓഫീസിനെ കളങ്കപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ലെന്നും ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *