July 26, 2026

ലഹരിക്കെതിരെ ബോധവൽക്കരണം: വയനാട് പോലീസിന്റെ റീൽസ്, പോസ്റ്റർ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി

0
IMG_20250710_195900
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിനായി വയനാട് ജില്ലാ പോലീസ് നടത്തിയ റീൽസ്, പോസ്റ്റർ മത്സരങ്ങളിലെ വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ലാ പോലീസ് ഓഫിസിൽ നടത്തിയ പരിപാടിയിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് പുരസ്‌കാര വിതരണം നിർവഹിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാവരും പോലീസിനൊപ്പമുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ അഡി. എസ്.പി ഇൻ ചാർജ് കെ.ജെ. ജോൺസൺ, ഡിവൈ.എസ്.പിമാരായ എം.എം. അബ്ദുൾ കരീം, എം.കെ. ഭരതൻ, പി.എൽ. ഷൈജു, കെ.കെ. അബ്ദുൽ ഷരീഫ്, വി.കെ. വിശ്വംഭരൻ, വിവിധ സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒമാർ, സബ് ഇൻസ്‌പെക്ടർമാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

‘ലഹരിയും സമൂഹവും’ എന്ന വിഷയത്തിൽ നടത്തിയ ഇൻസ്റ്റഗ്രാം റീൽസ് മത്സരത്തിൽ ഷഹനാജ് ആൻഡ് ടീം (ജി.എച്ച്.എസ്.എസ് കുഞ്ഞോo) ഒന്നാം സ്ഥാനം നേടി. അന്ന തോമസ് ആൻഡ് ടീം (തൃശൂർ സെന്റ് തോമസ് കോളേജ്), ദേവതീർത്ഥ ആർ. നായർ ആൻഡ് അച്യുത് ആർ. നായർ(വൈത്തിരി) എന്നിവർക്ക് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. ജഡ്ജിങ് പാനലിന്റെ പ്രത്യേക പരാമർശം നേടിയ ടീം ബിഗിൻ വേഴ്‌സ് പുത്തുമല, ടീം പീകോക്ക് മീഡിയ കോഴിക്കോട് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിനു വേണ്ടി നടത്തിയ പോസ്റ്റർ മത്സരത്തിൽ എൻ.എ. പാർവണ (ജി.എച്ച്.എസ്.എസ്. തരിയോട്) ഒന്നാം സ്ഥാനവും, ആയിഷ മിസ്‌ന (നിർമല എച്ച്.എസ് തരിയോട്) രണ്ടാം സ്ഥാനവും, എസ്. ധനുഷ് (ജി.എ.എച്ച്.എസ് തിരുനെല്ലി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടു മത്സരത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരും പ്രത്യേകം പരാമർശം നേടിയവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി. മത്സരത്തിൽ പങ്കെടുത്ത് ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായ എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ അയച്ചു നൽകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *