July 26, 2026

നോർക്കയുടെ ‘സാന്ത്വന അദാലത്ത്’: പ്രവാസി സംഘടനകളുടെ യോഗം ചേർന്നു

0
IMG_20250710_201541
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആഗസ്റ്റ് 2-ന് പനമരത്ത് നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രവാസികൾക്കായുള്ള ‘സാന്ത്വന അദാലത്തുമായി’ ബന്ധപ്പെട്ട് ജില്ലാതല കൂടിയാലോചനാ യോഗം കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ റൗണ്ട് ഓഡിറ്റോറിയത്തിൽ ചേർന്നു. ജില്ലയിലെ പ്രവാസി സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

 

നോർക്ക സെന്റർ മാനേജർ സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. നോർക്ക ജില്ലാ കോർഡിനേറ്റർ എ. കെ. ലികേഷ് പദ്ധതി വിശദീകരിച്ചു. പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ സഹായം നൽകുന്നതിനായാണ് സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *