മുഅല്ലിം ഡേയും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു
വെള്ളിലാടി: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ ഭാഗമായി രാജ്യത്തുള്ള പതിനൊന്നായിരത്തോളം മദ്രസകളിൽ മുഅല്ലിം ഡേ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി വെസ്റ്റ് വെള്ളിലാടി മഖ്സനുൽ ഉലൂം മദ്രസയിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. മദ്രസ അധ്യാപകരെ ആദരിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ മഹല്ല് ഖത്തീബും വെള്ളമുണ്ട റേഞ്ച് സെക്രട്ടറിയുമായ മുഹമ്മദലി റഹ്മാനി അധ്യക്ഷനായിരുന്നു.
പരിപാടിയുടെ ഭാഗമായി മദ്രസ അധ്യാപകർക്ക് എസ്.കെ.എസ്.എസ്.എഫ്. ശാഖാ കമ്മിറ്റി സ്നേഹോപഹാരം നൽകി. നൗഫൽ യമാനി, സിദ്ധീഖ് അസ്ഹരി, അജ്നാസ് മൗലവി, ജലീൽ മൗലവി, അസ്ഹർ അലി എന്നിവർ പ്രസംഗിച്ചു. മഹല്ല് സെക്രട്ടറി അഷ്‌റഫ്, കമ്മിറ്റി അംഗങ്ങളായ ബഷീർ, അബൂബക്കർ, റാഷിദ് പാറച്ചാൽ, ശാഖാ കമ്മിറ്റി പ്രവർത്തകരായ ജാഫർ എം.ടി, അനസ്, ആസിഫ്, സിനാൻ, സാബിത്ത്, ബഷീർ ടി, മുനീർ കല്ലേരി, നവാസ്, മുഹമ്മദലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മഹല്ല് ജനറൽ സെക്രട്ടറി മുഹമ്മദ് ബഷീർ സ്വാഗതം ആശംസിച്ചു.





Leave a Reply