ലഹരി വിരുദ്ധ സായ്ഹാന സദസ്സ് സംഘടിപ്പിച്ചു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സെന്റ് തോമസ് എ യു പി സ്‌കൂളില്‍ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി മുള്ളന്‍കൊല്ലി ടൗണില്‍ ലഹരി വിരുദ്ധ സായ്ഹാന സദസ്സ് സംഘടിപ്പിച്ചു. മുള്ളന്‍ കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയര്‍ സായ്ഹാന സദസ്സ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.കെ ജോസ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. രണ്ടു ദിവസങ്ങളിലായി മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ വിവിധ ടൗണുകളിലൂടെ യാത്ര കടന്നുപോയ യാത്രയുടെ സമാപനമാണ് മുള്ളന്‍കൊല്ലിയില്‍ നടന്നത്. യാത്രയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌മെമ്പര്‍ മഞ്ജു ഷാജി നിര്‍വ്വഹിച്ചിരുന്നു.
ലഹരി വിരുദ്ധ സന്ദേശം, ഫ്‌ലാഷ് മോബ്, ലഹരി വിരുദ്ധപ്രതിജ്ഞ എന്നിവ ആയിരുന്നു പ്രധാന പരിപാടികള്‍. ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ നിരവധി പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.പിടിഎ പ്രസിഡന്റ് നോബി പള്ളിത്തറ, ഹെഡ്മിസ്ട്രസ് മിനി ജോണ്‍ , അധ്യാപകരായ ജോയിസി ജോര്‍ജ്, ആന്റണി എം.എം, നൗഫല്‍ കെ.എം, ധന്യ സഖറിയാസ്, സി. മെറിന്‍ , അലീന വര്‍ഗ്ഗീസ്, എല്‍ദോസ് കെ.ജെ, സജി വര്‍ഗ്ഗീസ് നേതൃത്വം നല്‍കി.





Leave a Reply