July 27, 2026

കര്‍ക്കിടക മാസ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

0
site-psd-264
By ന്യൂസ് വയനാട് ബ്യൂറോ

താളൂര്‍ :വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ താളൂര്‍ പല്ലടം കുന്ന് ഊരില്‍ വച്ച് കര്‍ക്കിടക മാസ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ട്രൈബല്‍ പ്രൊമോട്ടര്‍ രഘു, ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് അംഗം അരുണ്‍ ജോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ധ മെഡിക്കല്‍ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.

കര്‍ക്കിടക മാസത്തിലെ പഥ്യ ആഹാര രീതികളെ കുറിച്ചും, ജീവിത ശൈലികളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും, എണ്ണ തേച്ചു കുളിയുടെ പ്രാധാന്യത്തെ കുറിച്ചും, കര്‍ക്കിടക കഞ്ഞി,പത്തിലക്കറി തുടങ്ങിയവയുടെ പ്രാധാന്യത്തെ കുറിച്ചും ഡോ :അരുണ്‍ ബേബി ക്ലാസ്സുകളെടുത്തു.മോഡല്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ അശ്വതി നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *