July 27, 2026

പരാതി പരിഹാര അദാലത്തും നിയമബോധവത്കരണവും നടത്തി

0
site-psd-270
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:ജില്ലാ പോലീസ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സഹായത്തോടെ പൗരാവകാശ സംരക്ഷണ നിയമം, പട്ടികവര്‍ഗ്ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവയുടെ ഫലപ്രദമായ നടപ്പിലാക്കലിനായി മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരാതി അദാലത്തും , നിയമബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. ഏച്ചോം ക്രിസ്തുരാജ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ ഉദ്ഘാടനം ചെയ്തു.

സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് എസ് ഐ വിപി ആന്റണി സ്വാഗതമാശംസിച്ചു.എസ്എംഎസ് ഡിവൈഎസ്പി അഗസ്റ്റിന്‍ ടി.എ അധ്യക്ഷനായി.തുടര്‍ന്ന് ഡിവൈഎസ്പി അഗസ്റ്റിന്‍ ടി.എ, എം എ സന്തോഷ് (എസ്എച്ച് ഒ കംബ്ലക്കാട് പോലീസ് സ്റ്റേഷന്‍), ജാന്‍സി (കൗണ്‍സിലര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ മാനന്തവാടി) ശശിധരന്‍ എന്‍ കെ ( സബ് ഇന്‍സ്പെക്ടര്‍, ജനമൈത്രി പോലീസ് വയനാട്), ബഷീര്‍ എന്‍ (എ എസ് ഐ) എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.

വാര്‍ഡ് മെമ്പര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍, ഫാദര്‍ വിനു, അഭിലാഷ് (സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍) തുടങ്ങിയവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *